Monday, July 16, 2012

കേരളവും വര്‍ഗീയതയും

  അടുത്തായി ഫേസ്ബുക്കില്‍ ഒരു പാട് സുഹൃത്തുക്കള്‍ വര്‍ഗീയതയുടെ നിറമുള്ള പോസ്റ്റുകള്‍ ചെയ്യുന്നു. പക്ഷേ ഇന്നു രാവിലത്തെ ദേശാഭിമാനീലെ ഈ എഡിറ്റോറിയല്‍ ആണ് എന്നെക്കൊണ്ട് ഇതൊക്കെ എഴുതിപ്പിച്ചത്. മലപ്പുറത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത കുറേ തെക്കന്മാര് കേറി കൊളമാക്കുന്നു. തൃശ്ശൂരിനു തെക്കോട്ടു മാത്രം ഉണ്ടാരുന്ന വര്‍ഗീയകോമരങ്ങളൊക്കെ ഇപ്പോ വടക്കോട്ടും വന്നു തുടങ്ങിയോ ആവോ ? മതവും ജാതിയും ചോദിച്ച് വോട്ട് പിടിക്കുന്നവര്‍ക്കിവിടെ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അവര്‍ക്കത് perfect win-win ആണ്. നഷ്ടമാവുന്നത് കേരളത്തിന്റെ സ്വത്വവും, അത് നില നിര്‍ത്തേണ്ടിയിരുന്നവര്‍ക്കും മാത്രം.
എവിടെയായിരുന്നു ഇതിന്റെ തുടക്കം ? ബിബിന്‍ ചന്ദ്രയുടെ 'ഇന്ത്യാ ചരിത്രം' എന്താണ് വര്‍ഗീയത എന്ന് നിര്‍വചിക്കാന്‍ ശ്രമിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത സമുദായത്തില്‍ പെട്ടവരുടെ മതേതര ആവശ്യങ്ങള്‍ (secular needs) - ആഹാരം, സുരക്ഷ, ഉപജീവനം തുടങ്ങിയവ - വ്യത്യസ്തമായിരിക്കും എന്നു വരുത്തുന്നതാണ് വര്‍ഗീയത എന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് തോന്നുന്നു ഇത് ഏറ്റവും കൂടുതല്‍ മനസിലാക്കിയത് വര്‍ഗീയവാദികള്‍ തന്നെയെന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടടുപ്പിച്ചാണ് ഇന്ത്യയില്‍ ഗോവധ നിരോധന പ്രക്ഷോഭങ്ങള്‍ വന്നു തുടങ്ങിയത് - തിലക് നേതൃത്വം കൊടുത്ത ബോംബേ പ്രക്ഷോഭം 1890കളില്‍ തുടങ്ങിയിരുന്നു. 1891ലെ ബാല വിവാഹ നിരോധനത്തെയും തിലക് എതിര്‍ത്തിരുന്നു. തിലക് തന്നെയാണ് ഗണപതി പൂജയെ ഹിന്ദു ഐക്യത്തിനുള്ള ഒരു വേദിയാക്കിയതും. തിലകിന്റേത് പക്ഷേ ഒരു action/reaction പ്രിസത്തില്‍ കാണുന്നത് ശരിയായിരിക്കില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം ഒരു inflection point മാത്രമാണ്. വേറെ ഒരു പാട് കാര്യങ്ങള്‍ ഈ സമയത്ത് തന്നെ സംഭവിക്കുന്നുണ്ട്.
False pride in the Indian ancestry - even Vivekananda tried to cling on to the perfection of Vedas
The muslims seeking their cultural heritage in Persia & Arabia

ഇതിനെയൊക്കെ ആണ് നമ്മള്‍ ബ്രിട്ടീഷുകാരുടെ Divide and Rule എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. 1920 ആയപ്പോഴേക്കും ഗാന്ധിജി കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. ഗാന്ധിജി തന്റെ anti-rational mysticism (sic-Congress Socialist Party 1934) പ്രകാരം വര്‍ഗീയതയെ ഉള്‍ക്കൊള്ളാനാണ് നോക്കിയത്. വര്‍ഗീയതയുടെ വേരറുക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. സ്വാഭാവികമായും ഇന്ത്യയുടെ 'മതേതരത്വം' ലോകത്തെ മറ്റെവിടെ നിന്നും വ്യത്യസ്തമാണ്. ലോകത്ത് മറ്റെവിടെയും മതേതരത്വമെന്നാല്‍ abolute state-church separation ആണ്. ഫ്രാന്‍സ് ഏറ്റവും നല്ല ഉദാഹരണം. ഇന്ത്യയിലെ മതേതരത്വം പക്ഷേ equal accommodation of all religions in the state ആണ്. ഹജ്ജ് യാത്രക്കും അമര്‍നാഥ് യാത്രക്കും ഒരേ പോലെ സബ്സിഡി കൊടുക്കുന്നത് ഇത് കൊണ്ടാണ്. നെഹ്രൂവിന്റെ സോഷ്യലിസത്തിനോ ഇന്ദിരാഗാന്ധിയുടെ കപട സോഷ്യലിസത്തിനോ ഇതിനെതിരേ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. പക്ഷേ രാജീവ് ഗാന്ധി ഒരു പടി കടന്നു, അടുത്ത കാലത്ത് വര്‍ഗീയതക്ക് ഏറ്റവും കൂടുതല്‍ വളം വെച്ചത് അദ്ദേഹമായിരിക്കും (ഷാ ബാനു, അയോധ്യ).

പക്ഷേ കേരളം വ്യത്യസ്തമാണല്ലോ. ഓണം എന്ന ആഘോഷം തികച്ചും മതേതരമാക്കി മാറ്റിയ ഒരു ചരിത്രം നമുക്കുണ്ട്. എന്നാല്‍ അടുത്ത കാലത്തായിട്ട് വര്‍ഗീയത വളരെ ശക്തമായി വളരുന്നതായി എനിക്ക് തോന്നുന്നു. ഒരു പക്ഷേ ഇത് വെറും തോന്നലാവാം. ഫേസ്ബുക്കിലും ട്വിറ്ററിലും കിടന്നു ചീറുന്നത് യഥാര്‍ത്ഥ സാമ്പിള്‍ ആവാതിരിക്കാന്‍ നല്ലൊരു സാധ്യത ഉണ്ട്. ഞാനെന്റെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കളോട് ഗര്‍വ് പറയാറുണ്ടാരുന്നു "നിങ്ങടവിടെ ഇസ്ലാം വന്നത് യുദ്ധത്തിലൂടെ ആണ്, പക്ഷേ കേരളത്തില്‍ വന്നത് തികച്ചും സമാധാനപരമായിട്ട് കച്ചവടക്കാരിലൂടെ ആണ്. അതുകൊണ്ടാണ് കേരളം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നത്" എന്ന്. വടക്കന്‍ പാട്ടുകളിലെ ജോനകന്മാരും ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലവും ഒന്നും അവര്‍ക്കറിയാത്തതെന്റെ ഭാഗ്യം. 1921ലെ മാപ്പിള ലഹള ഒന്നാന്തരം വര്‍ഗീയ കലാപമായിരുന്നു എന്ന് കെ.പി. കേശവമേനോന്‍ ഗാന്ധിജിയോട് പറഞ്ഞതായി വായിച്ചിട്ടുണ്ട്. എന്നു വെച്ചാല്‍ നമ്മുടെ കേരളത്തിലെ മതനിരപേക്ഷതക്ക് അത്ര വലിയ പ്രായം ഒരു പക്ഷേ ഉണ്ടായിരിക്കണമെന്നില്ല. മറ്റു പുരോഗമന ആശയങ്ങളെ പോലെ മതേതരത്വവും കഴിഞ്ഞ അര നൂറ്റാണ്ടിന്റെ സന്തതി ആയിരിക്കണം. NSS, SNDP രാഷ്ടീയ പാര്‍ട്ടികള്‍ ഇല്ലാതായിട്ടിപ്പോ കഷ്ടിച്ച് 17 കൊല്ലമല്ലേ ആയിട്ടുള്ളൂ. അതായത് കേരളത്തിന്റെ കേള്‍വി കേട്ട മതനിരപേക്ഷതക്ക് അത്ര വലിയൊരു അടിത്തറയൊന്നും ഇല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ കേരളവും മറ്റൊരു ഗുജറാത്തായി മാറാം. ഞാനിന്നു വരെ സംസാരിച്ചിട്ടുള്ള ഒറ്റ ഗുജറാത്തി പോലും അവിടുത്തെ അതിഭയാനകമായ വര്‍ഗീയചേരിതിരിവിനെക്കുറിച്ച് ഒരിറ്റ് പോലും ഖേദം പ്രകടിപ്പിച്ചിട്ടില്ല. അവരുടെ വാദഗതി (ഒരു വലിയ വിഭാഗം ഉത്തരേന്ത്യക്കാരെപ്പോലെ) A Vs B action/reaction debate ആണ്.

ഇന്നലെ എവിടെയോ വായിച്ചു "Ignorance breeds contempt" എന്ന്. എനിക്ക് ഓര്‍മ വരുന്നത് യഥാര്‍ത്ഥ മലപ്പുറവും അതിന്റെ സ്റ്റീരിയോടൈപ്പും ആണ്. വര്‍ഗീയത, അത് ഞാന്‍ കണ്ടിട്ടുള്ളടുത്തോളം തിരുവിതാംകൂറുകാരുടെ ഏഴയലുത്തു പോയിട്ട് നൂറയലത്ത് പോലും ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്കില്ല. തൃശ്ശൂരിനു വടക്കോട്ട് ഒരിക്കല്‍ പോലും വരാത്തവരാണ് മലപ്പുറത്തെക്കുറിച്ച് പടക്കുന്നത്.
ഇവിടെ ഹൈദരാബാദില്‍ ഞങ്ങടടുത്തുള്ള മുസ്ലീം പള്ളീന്ന് ബാങ്ക് കൊടുക്കുന്ന് കേള്‍ക്കണം...
ഇന്ന് ഓരോ ആഘോഷങ്ങളും വര്‍ഗീയ വാദികള്‍ക്ക് ശക്തിപ്രകടനത്തിനുള്ള വേദിയാണ്.

മതതീവ്രവാദം ഒരു മനോരോഗമാണ്. നമ്മള്‍ അവരെ ഒറ്റപ്പെടുത്തുക അല്ല വേണ്ടത്. ഇന്ന് എയ്ഡ്സ് രോഗികളോട് എങ്ങനെ കരുണ കാട്ടുന്നുവോ, അതേ പോലെ മതതീവ്രവാദികളേയും ചികിത്സിക്കണം. സര്‍ക്കാര്‍ ചെലവില്‍ അതിനു വേണ്ടി ഒരു 'Lunatic Asylum for the religious extremists' സ്ഥാപിക്കണം. Fred Riggs പറഞ്ഞ പോലെ ഇതൊരു പക്ഷേ ഒരു transition phase ആയിരിക്കാം. ആയിരിക്കട്ടെ എന്നേ എനിക്ക് ആലോചിക്കാനാവൂ. ഒരു പക്ഷേ sociologyയും political scienceഉം അറിയുന്നവര്‍ക്ക് ഈ സംഭവങ്ങളെ കുറച്ചു കൂടി നന്നായിട്ട് അവലോകനം ചെയ്യാനാവും  

Wednesday, May 23, 2012

പ്രിലിംസ് പരീക്ഷ കഴിഞ്ഞു, ഇനി ?

 
പ്രിലിംസ് പരീക്ഷ് മൂന്ന് ദിവസം മുമ്പ് കഴിഞ്ഞു. കരിയര്‍ ലോഞ്ചറിന്റെ കീ നോക്കിയപ്പോ എന്റെ പ്രകടനം അത്രക്ക് കുഴപ്പമില്ലാന്ന് മാത്രമല്ല അത്യാവശ്യം നല്ലതുവാണ്. പക്ഷേ ഇപ്പഴത്തെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ കഴിഞ്ഞ മൂന്ന് ദിവസവും ഒന്നും പഠിച്ചിട്ടില്ലാന്നുള്ളതാണ്.

Saturday, April 14, 2012

ഞാനെന്ത് കൊണ്ട് വി.എസ്.നേക്കാളും പിണറായിയെ ഇഷ്ടപ്പെടുന്നു

അടുത്തിടെ രാജ്ദീപ് സര്‍ദേശായി ഇങ്ങനൊരു ബ്ലോഗ് ഇട്ടാരുന്നു.
മൂപ്പര് പറയുന്നത് എന്തെങ്കിലുമൊക്കെ ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് അല്പസ്വല്പം അഴിമതി ആരോപണങ്ങളൊക്കെ നേരിടേണ്ടി വരും എന്നാണ്. ഉദാഹരണമായിട്ട് ആന്ധ്രയിലെ യൈ.എസ്. രാജശേഖര റെഡ്ഡിയെ ലവലേശം കറ പുരളാത്ത എ.കെ. ആന്റണിയുമായി താരതമ്യം ചെയ്തിരിക്കുന്നു. ആന്റണിയുടെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്മ ചരിത്രപ്രസിദ്ധമാണ്.

ഞായറാഴ്ച നല്ല ദിവസം

വീണ്ടുമൊരു ഞായറാഴ്ച. പരീക്ഷക്കിനി കഷ്ടിച്ച് മുപ്പതു ദിവസമേ ഉള്ളൂ. പഠിത്തം എവിടെയും എത്തീട്ടില്ല. രാവിലെ എണീറ്റിട്ടുള്ള ഓട്ടം തുടങ്ങീട്ടില്ല. ആകെ ഒരു സുഖമുള്ള അവസ്ഥ അല്ല.

Wednesday, April 04, 2012

സ്വാശ്രയ കാര്‍ഷിക കോളേജുകള് വരുന്നത്രേ

ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിന്റെ ഫേസ്ബുക്ക് പേജില്‍ ഘോരയുദ്ധം - സര്‍വകലാശാലയുടെ പുതിയ ബജറ്റനുസരിച്ച് സ്വാശ്രയ കാര്‍ഷിക കോളേജുകള് വരുന്നത്രേ. അവിടത്തെ കവലത്തല്ലിന്റെടേല്‍ ഇത് ഇടണോ വേണ്ടയോ എന്ന് ഭയങ്കര സംശയം. എന്തായാലും എനിക്ക് മനസ്സില്‍ തോന്നുന്നത് ഇവിടെ കുറിച്ചിടാം.

കേരളത്തില്‍ കഴിഞ്ഞ കൊല്ലം 4.6 ലക്ഷം കുട്ടികള് പത്താം ക്ലാസ്സ് പരീക്ഷ എഴുതി. പന്ത്രണ്ടാം ക്ലാസ്സ് റെഗുലറായിട്ട് 2.7 ലക്ഷം പേരും അതല്ലാണ്ട് 75000 പേര് ഓപ്പണായിട്ടും എഴുതി. (ലിങ്ക് ഇവിടെ)വൊക്കേഷണല്‍ സ്കൂളുകളും ബാക്കി സാധനങ്ങളുമെല്ലം ചേര്‍ത്താലും വളരെ വിജയകരമായി ഒരു ലക്ഷം പേരെ നമ്മള് പത്തീന്ന് കടത്തീല! ഇനി ഇതില് പന്ത്രണ്ട് കടന്നിട്ടുള്ള കുട്ട്യോളില് എത്ര പേര്‍ക്ക് പഠിക്കാനുള്ള സൌകര്യം ഉണ്ടിവിടെ ? മാത്രവുമല്ല സമ്പത്-വ്യവസ്ഥയുടെ വളര്‍ച്ചക്കും അതിന്റെ ഘടനയിലുള്ള മാറ്റത്തിനുമനുസരിച്ച് മാനവവിഭവശേഷി മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വളരെ തുച്ഛമായ നീക്കങ്ങളേ ഉണ്ടായുള്ളൂ. എല്ലാവര്‍ക്കും ബിരുദം പഠിക്കാനുള്ള സൌകര്യണ്ടാക്കാന്‍ സര്‍ക്കാരിന്റെ കയ്യില് പൈസില്ല്യല്ലോ. അതേ സമയം തന്നെ കേരളത്തിനു പുറത്തു പോയി കേള്‍ക്കാത്ത നിലേലൊള്ള തലവരി കൊടുക്കുന്നോരും ഉണ്ട്. എഞ്ചിനീയറിംഗിനും മെഡിസിനും ഒടുക്കത്തെ ഡിമാന്റ്. എന്താച്ചാല് പഠിത്തം കഴ്ഞ്ഞാ നാല് കാശ് കിട്ടണ പണി വേണല്ലോ. സ്വാശ്രയ കോളേജ് കൊണ്ടു വരുമ്പോ ഏറ്റവും വലിയ വാദം ഇത് തന്നെയായിരുന്നു. സംസ്ഥാനത്തിന്റെ പുറത്തേക്ക് പോണ കാശൊക്കെ കുറേയെങ്കിലും ഇവിടെ തന്നെ പിടിച്ചു നിര്‍ത്താന്‍ പറ്റും. കാശ് വെള്ളയായാലും കറുപ്പായാലും അതിവിടുത്തെ ഇട്ടാവട്ടത്തിത്തന്നെ കറങ്ങുന്നതാണല്ലോ നമ്മുടെ ആഭ്യന്തര ഉത്പാദനത്തിനു നല്ലത്.

സ്വാശ്രയത്തിനെതിരേ കുറേപ്പേര് മെറിറ്റ് എന്നു പറഞ്ഞ് നടന്നിരുന്നു. എന്നു കേട്ടാല്‍ തോന്നും നമ്മള് ഭയങ്കര കൃത്യമായിട്ട് ഈ സംഭവം അളക്കാറുണ്ടെന്ന്. വെറും മിഥ്യയാണ്. Merit is noghing but the accident of being born in the right womb എന്ന് വിവരമുള്ള ആരോ പണ്ട് പറഞ്ഞിട്ടുണ്ട്. മറ്റെല്ലാം തന്നെ കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് വിദ്യാഭ്യാസം മാത്രം അങ്ങനെ ആയിട്ടില്ല എന്ന് വരുത്തുന്നത് മധ്യവര്‍ഗത്തിന്റെ അജണ്ടയല്ലേ ? [കൂത്തുപറമ്പിലെ സഖാക്കളേ നിങ്ങടെ ഓര്‍മകള്‍ക്ക് വേദനയോടെ. മുരുകന്‍ കാട്ടാക്കടയുടെ രക്തസാക്ഷി കേള്‍ക്കുമ്പോ ഇപ്പഴും ഞാന്‍ നിങ്ങളെ ഓര്‍ക്കും. കണ്ണീന്ന് ഒരു തുള്ളി കണ്ണീരും വരും]

പിന്നെ നമ്മള് കണ്ടിട്ടുള്ളതില് വെച്ച് അത്യാവശ്യം വലിയൊരു വെള്ളാനയായ കാര്‍ഷിക സര്‍വകലാശാലക്ക് ഇപ്പോ ആകെ ഉള്ളത് ഒരു dystopian image ആണ്. സര്‍വകലാശാലേലെ ഗവേഷണം എന്ന് പറഞ്ഞാ എനിക്കാദ്യം തന്നെ seedless coconut ഓര്‍മ വരും. ചൈന പോയിട്ട് പല ആഫ്രിക്കന്‍ രാജ്യങ്ങളുടേയും പുറകിലാണ് ഇന്ത്യേലെ ഗവേഷണ ക്ഷമത. ഇന്ത്യേടെ ഉള്ളില് KAU എവിടെയാണെന്ന് എനിക്കൊരു പിടിയുമില്ല. TNAU, ANGRAU ഇതൊക്കെ ഞാന്‍ ഇടക്കിടക്ക് പത്രത്തില്‍ വായിക്കാറുണ്ട്. KAUവിനെപ്പറ്റി കഴിഞ്ഞ നാലു കൊല്ലത്തിന്റുള്ളില്‍ ആദ്യായിട്ട് കേട്ടത് മഞ്ഞത്തണ്ണിമത്തനേക്കുറിച്ചാണ് കഴിഞ്ഞ മാസം. സമാന്തരമായിട്ട് വേറൊരു സ്ഥാപനം വന്നാല്‍ അത് സാധാരണഗതിയില്‍ പൊതുമേഖല ഉറക്കം വിട്ടെണീറ്റ് നവചൈതന്യം ആര്‍ജ്ജിക്കുന്ന ഒരവസ്ഥയിലേക്ക് നയിക്കാറുണ്ട്. ഇവിടെ എന്താവുമോ എന്തോ? സ്വകാര്യ ഗവേഷണ സ്ഥാപനങ്ങള്‍ക്കൊപ്പം KAU മത്സരിച്ച് Public Funding നേടുന്നത് കര്‍ഷകനും വിപണിക്കും നല്ലതായിരിക്കും എന്ന് തോന്നുന്നു. മാത്രവുമല്ല Endosulfan വിഷയത്തില്‍ കണ്ടതു പോലെ, KAUവിന്റെ dogmatic tenacity വെല്ലുവിളിക്കപ്പെടേണ്ട സമയം ഏറിയിരിക്കുന്നു.

ഒരു പത്ത്-പതിനഞ്ച് ലക്ഷം ഉറുപ്പിക കൊടുക്കാണ്ട് ആരും അടുത്ത കാലത്ത് സര്‍വകലാശാലേടെയുള്ളില്‍ പഠിപ്പിക്കാന്‍ കേറിയതായി ഞാന്‍ കേട്ടിട്ടില്ല. ഇപ്പോ ദാണ്ടെ കോളേജുകള് മൊത്തമായിട്ട് ലേലം വിളിക്കാനുള്ള അവസരമാണ്. ഒരു പ്രൊഫസര്‍ പോസ്റ്റിന്റെ പത്തോ അമ്പതോ മടങ്ങായിരിക്കും ചെലപ്പോ സല വെച്ചിരിക്കുന്നത്. കഴിഞ്ഞു പോയ ഭരണസ്മിതിക്കും ഇനി ഭാവിയില് വരാനിരിക്കുന്നവര്‍ക്കും അസൂയ തോന്നും, സ്വാഭാവികം !

ആരും തെറ്റിദ്ധരിക്കരുത്, ഞാനിത് സത്യായിട്ടും രണ്ട് പെഗ്ഗടിച്ചിട്ടെഴുതിയതല്ല P:), പക്ഷേ നാളേ ഇതൊക്കെ തന്നെ പറയും എന്ന് യാതൊരുറപ്പുമില്ല. ഒരു നൂറ്റാണ്ട് മുമ്പേ ഏംഗല്‍സ് പറഞ്ഞിട്ടുണ്ട് "Ideology is a process accomplished by the so-called thinker consciously, it is true, but with a false consciousness. The real motive forces impelling him remain unknown to him; otherwise it simply would not be an ideological process. Hence he imagines false or seeming motive forces" സത്യം !

NB: ഈ പോസ്റ്റ് ആര്‍ക്കെങ്കിലും അശ്ശീലമോ പ്രകോപനപരമോ ആയി തോന്നുന്നുണ്ടേ പറഞ്ഞാ മതി, ഞാനപ്പോ തന്നെ ഡിലീറ്റിയേക്കാം.

♣♣♣♣♣
എന്തായാലും മുകളില്‍ പറഞ്ഞ സംഭവം ഞാന്‍ ഇന്നലെ ഫേസ്ബുകില്‍ ഇട്ടു. പണി പാലും വെള്ളത്തില്‍ കിട്ടി. ദാണ്ടെ കിടക്കുന്നു ജോര്‍ജ് തോമസ്‌ സാറിന്റെ മറുപടികള്‍.

ഇത് എല്ലാവര്‍ക്കിട്ടും:
"It is a bit disturbing to watch the responses of former agricultural students in favour of self financing courses and increasing the chances of competition! Before supporting or rejecting a proposition, you should study the compulsions in doing so. The situation in agriculture and other professional fields are entirely different. In the medical filed, the oft repeated refrain of the Government in sanctioning new private medical colleges is: “We still experience shortage of medical graduates, but we do not have the resources to start new medical colleges in the public sector, therefore, we are promoting private partnership”. This they have done only after increasing the number of seats to maximum level in the public sector (250 each in TVM and Calicut and 150 each in other Govt. colleges). Central Govt. also says about the shortage of medical graduates and the need to start new medical colleges.

Is there such an alarming shortage of agricultural graduates in Kerala or India as a whole? If the shortage is real, why not explore the possibility of increasing seats in the public sector? There was a proposal to increase the seats at College of Horticulture to 100 from 59. But this was turned down because of stiff resistance from the students. One esteemed GC member put up a resolution in the GC to start agricultural colleges in each district, and the authorities put up a committee to “study” this proposal! I am afraid to say there was not much consternation among the students against this proposal.
"

ഇത് എനിക്കിട്ടു മാത്രം:

‎"ഒരു പത്ത്-പതിനഞ്ച് ലക്ഷം ഉറുപ്പിക കൊടുക്കാണ്ട് ആരും അടുത്ത കാലത്ത് സര്‍വകലാശാലേടെയുള്ളില്‍ പഠിപ്പിക്കാന്‍ കേറിയതായി ഞാന്‍ കേട്ടിട്ടില്ല". Dear Rijo, do not make this kind of sweeping comments. Are you making this comment after ascertaining with somebody who has paid bribes to this much extent? I couldn’t find anyone who has paid 10-15 lakhs as you mentioned. I am saying this after verifying with five Assistant Professors (who got selection in the recent recruitment), my former students who are very close to me. I must add a rider. I can’t say what will happen in the future when competition becomes insurmountable."
സംഭവം സാറ് പറയുന്നത് ശരിയാണ്. പണ്ടേ എന്റെയൊരു കുഴപ്പമാണ് ഈ  sweeping statements [ഇതിന്റെ മലയാളം എന്താണോ ആവോ]. നന്നാക്കിയെടുക്കാന്‍ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും കേറി വരും. പക്ഷേ,വിട്ടു കൊടുക്കാന്‍ നമുക്ക് യാതൊരു ഉദ്ദേശവുമില്ല. ഒന്നുമില്ലെങ്കിലും സാറിന്റെ മറുപടി കൊണ്ട് വീണ്ടും ഇതൊരു ആരോഗ്യപരമായ സംവാദം ആകുമായിരിക്കും. ഇതിനൊക്കെയുള്ള എന്റെ മറുപടി ഇംഗ്ലീഷില്‍ ആണ് [ഇവിടെ നരേന്ദ്രപ്രസാദിന്റെ ഡയലോഗ്]. ദാ ചോടെ കൊടുക്കുന്നു...

GT Sir, thanks a lot for the rejoinder. I made that statement with reference to the period  when I was undergoing BSc(Ag) course at KAU. We used to get feedback from many super seniors regarding the ways of recruitment to KAU and the hardships they were facing. I have no reason to suspect them even now. Nonetheless, I am the happiest person to know that much have changed for the better in KAU since those days.

Regarding affiliated colleges to KAU, as GT Sir has correctly pointed out we need to inspect the issues closer and from different perspectives. Alas, somebody should play the Devil's Advocate.
  1. The press item mentions about affiliated colleges very vaguely. From the way GT Sir has initiated the discussion I surmise that these refer to completely greenfield projects of educational institutions to be funded, developed and operated by private entities offering self financed academic courses related in some manner to Agriculture. I on my part, expect this structural adjustment to be logically extended to the other two mandates of KAU besides academics viz. research and extension. I am adhering to this premise in the following lines.
  2. First we shall take the case of affiliated colleges. At present we have only very limited information on this animal. Whatever we say are based on mere conjectures and projections.  The possibilities are 
      • Affiliated institution can function as a complete alternative to the existing KAU faculties offering identical courses. However such an institution in our state will need monstrously large investment in the facilities to even remotely match the infrastructure of KAU. The paltry returns in the way of tuition fee from the students do not in any way justify the investment. I don't think the private institution will be allowed to share the KAU facilities since the KAU operations will be crowded out. Lack of adequate infrastructure and poor quality will be turning these new facilities as mere auction markets offering namesake certificates, which will be given an exact treatment by the market.
      • A better alternative can evolve in the form of "the interested parties". We shall remind ourselves that KAU do not hold the monopoly of agricultural development of the state. There are many other individuals and organisations who are interested in the same cause perhaps more genuinely than many of the towering figures of KAU. They might not be able to invest in faculties offering graduation. However research centres offering limited and specific post-graduation and doctoral courses is a probable case. This is especially significant in view of the non-feasibility of UGC's "deemed university" status and the notoriously corrupt practices of AICTE. Evidently such institutions will be complementary for the KAU offering opportunities for the students in areas where KAU is absent. One will expect that such institutions will be more forthcoming in bringing in new age studies and KAU giving recognitions to such syllabi.
  3. How the market will react to the increased number of agricultural graduates ? I am afraid a case of constant demand and increased supply is far from the truth. The graduation course of agriculture  walks the students through close to 100 courses of myriad nature. I am not aware of any other field of graduation which offers the students of so many paths in the end. [My biggest regret, I never exploited my graduation] The constant/shrinking demand idea perhaps considers only the avenues available in public sector. The notion of 'probability of graft in KAU in the future when there is too much competition' also follows the same logic. The fact is there are numerous opportunities in various fields provided one is responsive to the changes. I am not suggesting that products of KAU will be snatched away. I am extremely concerned about the 'frog in the well' attitude owing to the lack of exposure. [Perhaps 'reactionary' will be the best adjective to sum up the mood of the campus during my graduation. The entire student community including myself, apart from other stakeholders were responsible for this. I hope it is no more the case.] Anyway the bottomline here is opportunities far outweigh challenges. Remember that the biggest export of our state is the human resources.
  4. Why can't the government increase the number of seats in existing institutions itself ?. I am of the opinion that the public resources in education shall be spent universally upto the secondary level only. Beyond that the public support shall be the right of sub-altern. The glitch is many a time the agenda of middle class is presented as the plight of depressed sections, leading to policy failures ab-initio. Then there are other obvious reasons such as resource crunch with the state. I am not sure about stretching the limited facilities of CoH to accommodate 50 more students.
  5. Why we need more agricultural institutions and competition ?. I am not trying to romanticise the concept of competition. My argument is based on the fact that SAUs have not delivered as they were expected to be. There are immense potential in taking research and extension activities to the next level. A sleeping giant like KAU may not be the ideal best.  
  6. Seriously though, I don't believe decisions are taken for the conspicuous reasons. 

♣♣♣♣♣

ഫേസ്ബുക്ക് യുദ്ധം മൂന്നാം ദിവസവും കൊടുമ്പിരി കൊള്ളുന്നു. നോയല്‍ കുറച്ചു മുമ്പ് ഇങ്ങനെ പോസ്റ്റ്‌ ചെയ്തിരിക്കുന്നു 


"We are deviating from the main issue , that GT sir had raised, When this thread was started on march 7th the union budjet was not presented, the above idea was mooted only in the KAU budget by Honorable MLA Vincent. The KAU we knew was one which faced a severe resource crunch, where even salaries were not paid regularly ( may or maynot be due to mismanagement). Now that nearly 100 crores of public funding (tax payers money is given to KAU, It may be feasible to raise the intake of students or start colleges especially in backward districts like wyanad(as proposed)"
ഇതിനൊരു നല്ല മറുപടി ദാസന്‍ കൊടുത്തിട്ടുണ്ട്. പക്ഷേ, ഞാനായിട്ട് ഒന്നൂടെ ഒന്ന് കൊട്ടാന്‍ പോവാ

100 കോടി എന്ന സംഖ്യ  KAUവിന്റെ വാര്‍ഷിക അടങ്കലിന്റെ മൂന്നിലൊന്നിന് അല്ലെങ്കില്‍ വാര്‍ഷിക കമ്മിയുടെ അഞ്ചിരട്ടിക്ക് തുല്യമാണ്. ഇത്രയും തുക കൊണ്ട് കുറച്ച് കെട്ടിടം പണിയുവാന്‍ കഴിയുമായിരിക്കും പക്ഷേ ഒരിക്കലും ഒരൊറ്റ സ്ഥാപനം പോലും വളര്‍ത്തിക്കൊണ്ടു വരാനോ അതിനെ നില നിര്‍ത്താനോ കഴിയില്ല. നിലം പൊത്താറായ ഹോസ്റ്റലുകള്‍ക്ക് ഒരു മേല്‍ക്കൂരയെങ്കിലും പണിഞ്ഞാല്‍ ഭാഗ്യം.

എനിക്ക് തോന്നുന്നു വിഷയത്തില്‍ നിന്ന് ഇപ്പോഴാണ് മാറിയതെന്ന്. Affiliated institutions ഒരു ഘടനാപരമായ മാറ്റമാണ്, ഇതു വരെ പാലിച്ചു പോന്ന നയങ്ങളില്‍ നിന്നുളള വ്യതിചലനമാണ്. താരതമ്യേന വലിയ പ്രാധാന്യം ഇല്ലാത്ത ഒരു ഗ്രാന്റ് അതെത്ര തന്നെ അപ്രതീക്ഷിതമായിരുന്നാലും ഇങ്ങനൊരു നയംമാറ്റത്തിനു ഹേതുവല്ല.

♣♣♣♣♣

യുദ്ധം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.  നോയല്‍ എന്തായാലും എനിക്ക് മറുപടി ഇന്ന് രാവിലെ തന്നു.
"(Rijo dont be like a marxist and see everything in financial / material terms only.) 100 crores is almost Rs. 1.00 per every indian. it is tax payers money given from the exchequer , KAU must use it judiciously"
ഇതിനു എന്ത് തിരിച്ചു പറയും? ഞാന്‍ പണ്ടേ ഒരു മാര്‍ക്സിസ്റ്റ്‌ ആണെന്ന് അങ്ങേര്‍ക്ക് അറിയുന്നതല്ലേ. ഒരു കാര്യം ചെയ്യാം ഇപ്പം ഒന്നും പറയണ്ട. ഞാന്‍ ഒരു മാര്‍ക്സിസ്റ്റ്‌കാരന്‍ ആണ് എന്ന് വിളിച്ചു പറയാന്‍ വേണ്ടി മാത്രം  ഒരു പോസ്റ്റ്‌ ഇടുന്നതില്‍ അര്‍ത്ഥം ഇല്ല. വേറെ ആരെങ്കിലും (പ്രത്യേകിച്ച് ജോര്‍ജ് തോമസ്‌ സാറ്) എന്തെങ്കിലും നന്നായി പോസ്റ്റ്‌ ചെയ്യുകയാണെങ്കില്‍ അതിനു നമുക്ക് മറുപടി കൊടുക്കാന്‍ ശ്രമിക്കാം. അക്കൂട്ടത്തില്‍ നോയലിനും കൂടെ ഒന്ന് തോണ്ടാം.

ഇല്ല തീരുമാനം മാറ്റി. ഇപ്പത്തന്നെ ചിലതൊക്കെ എഴുതാം എന്ന് കരുതുന്നു.

@Noel, I am a marxist even now (still a novice though). Dialectic materialism might be the fundamental edifice of Marxism, but it's an organic 'ism' and has grown a lot from its beginnings.

Nevertheless, tradition has it that organisational decisions should be rational for their own survival as well as the public at large. If the efficiency-effectiveness criteria is not addressed, it will imply that the decision is an emotional or rather an irrational one. I guess most of us are averse to taking such a position in the discussion right now.

♠♠♠♠♠


മുകളില്‍ കൊടുത്ത ഈയുള്ളവന്റെ പോസ്റ്റ് ആണ്, അവിടെ ഏറ്റവും അവസാനം ഇപ്പോഴും. ആര്‍ക്കും ഇതിലൊന്നും വലിയ താല്‍പര്യമില്ല എന്നു തോന്നുന്നു.

Sunday, March 18, 2012

1341ലെ വെള്ളപ്പൊക്കം

AD 1341 അതായത് കൊല്ലവര്‍ഷം 516 ഉണ്ടായ പെരിയാറ്റിലെ വെള്ളപ്പൊക്കം കേരള ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നു. പക്ഷേ ഒറ്റപ്പെട്ട സൂചനകളല്ലാതെ സമഗ്രമായ ഒരു ലേഖനം പോലും എവിടെയും കാണാനില്ല.

Sunday, March 11, 2012

അങ്ങനെ മറ്റോരു ഞായറാഴ്ച

ദേ, അങ്ങനെ വേറൊരു ഞായറഴ്ച കൂടെ എന്റെ മുന്നിക്കൂടെ പോണു. ഇന്നലെ രണ്ടാം ശനി ആയിരുന്നു എന്നത് കൂടെ ഓര്‍ക്കുമ്പം ഒരു വിഷമം. ഹാ, പോട്ടെ. രാവിലെ വല്യമ്മേടെ കടേന്ന് ദോശ, പിന്നെ ഉച്ചക്ക് അശോക് നഗറിലെ തട്ടീന്ന് ചപ്പാത്തി അതിന് ശേഷം വൈന്നേരം വരെ രണ്ട് പരീക്ഷയും. വൈകീട്ട് എന്തായാലും സ്വന്തായിട്ട് ദാലും ചോറും വെച്ചു. സത്യം പറയാലോ കിടു ആയിരുന്നു. തീരുമാനിച്ചു.. ഞാനിനി കഴിയുന്നത്ര ദിവസങ്ങളില് വീട്ടില്‍ത്തന്നെ ഉണ്ടാക്കിക്കഴിക്കണം. ഗോപി, ഇന്ന് രാത്രി എപ്പഴോ വീട്ടീന്ന് വരണ്ടതാണ്. കുറച്ചു മുമ്പേ വിളിച്ചിരുന്നു, ഫ്ലൈറ്റ് വൈകിയേ പുറപ്പെടുള്ളൂന്ന്. നന്നായി അപ്പ ഞാനിനി മൂന്ന് മണി വരെ ഇരുന്ന് കോട്ടുവാ ഇടണ്ടല്ലോ. ചങ്ങാതി രാവിലെ ഒരാറ് മണിയൊക്കെ ആവുമ്പോള്‍ എത്തിക്കോളും. മനോരമ ഇയര്‍ ബുക്ക് വായിച്ച് തുടങ്ങീട്ട് ഇപ്പോ ഒരു മാസം ആയിട്ടുണ്ടാവും, ഇത് വരെ പകുതിയേ ആയിട്ടുള്ളൂ. കഷ്ടം!

Thursday, March 08, 2012

എന്തൂട്ട് ഹോളി

ഇന്ന് ഹോളിയാണ്, ഹോളിഡേയും. കഴിഞ്ഞ കൊല്ലത്തെ ഹോളിക്ക് ഞാന്‍ നാട്ടിലായിരുന്നു എന്നു തോന്നുന്നു. ഇന്ന് ഒരു തവണയേ പുറത്തു പോയുള്ളൂ. രാവിലെ ഭക്ഷണം കഴിക്കാന്‍ വേണ്ടി. നമ്മുടെ സ്ഥിരം വല്യമ്മയുടെ തട്ടുകട പൂട്ടിയിട്ടിരിക്കുവായിരുന്നു. പുതിയ ജോയിന്റായ റൊവാന്‍സ് ഫുഡ്സും തഥാസ്തു ! അങ്ങനെ മറ്റോരു തട്ടില് കേറി മൈസൂര്‍ ബജി തട്ടി. ഈ മൈസൂര്‍ ബജി നമ്മുടെ നാട്ടിലെ ബോണ്ട പോലിരിക്കും. പക്ഷേ അതിവിടെ ഉണ്ടാക്കുന്നത് ദോശമാവും കൊണ്ടാണ്. എന്നിട്ടതിനെ കടല ചട്ണി, അല്ലം ചട്ണി തുടങ്ങിയ ടച്ചിങ്ങ്സും കൂട്ടി പിടിക്കാം. രാവിലെ ഇത്തിരി നേരം എന്തൊക്കെയോ വായിച്ചു - എന്നു പറഞ്ഞാ പത്രം, പിന്നെ മനോരമ ഇയര്‍ ബുക്ക്. ഉച്ചയായപ്പോഴേക്കും കിടന്നുറങ്ങിപ്പോയി. പിന്നെ മൂന്ന് മണി കഴിഞ്ഞപ്പഴാ എണീറ്റേ.

Friday, March 02, 2012

വീണ്ടാമതും വാറങ്കലില്‍

മാര്‍ച്ച് ഒന്ന്, രണ്ടായിരത്തിപന്ത്രണ്ടാമാണ്ട് ദാ, ഞാന്‍ വീണ്ടും വാറങ്കലിലെത്തിയിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ഞാന്‍ വളരെ കുറച്ചേ Field visitന് പോവാറുള്ളൂ.ഇവിടത്തെ ആള്‍ക്കാര് ക്യാമ്പ് എന്നാണ് പറയ. എന്തായാലും വാറങ്കലില്‍ ഞാന്‍ ഒരു പാട് തവണ വന്നിട്ടുണ്ട്, എന്നു വെച്ചാല് ഒരു ആറേഴു പ്രാവശ്യം. ഏറ്റവും ആദ്യം വരുന്നത് ഇര്‍മയില്‍ പഠിച്ചോണ്ടിരിക്കുമ്പോഴാണ്. അന്ന് കുബേരന്‍ ഞങ്ങളെ വിളിച്ചോണ്ട് ഇവിടത്തെ രഘുനാഥപള്ളി എന്നു പേരുള്ള മണ്ഡലില്‍ വന്നിരുന്നു. പിന്നീടാണ് എനിക്ക് മനസ്സിലായത് ആ സ്ഥലം സെര്‍പ്പിന്റെയും ഗ്രാമവികസന വകുപ്പിന്റേയും മാത്രമല്ല ഒരു പാട് NGOകളുടേയും Potemkin Village ആണെന്ന്. ഈ NGO എന്നുള്ളതിന്റെ മലയാളം എന്താണോ ആവോ ?

Thursday, March 01, 2012

UPSC റിസല്‍ട്ട് വന്നു. ഞാന്‍ മെയിന്‍സ് പരീക്ഷയുടെ കടമ്പ കടന്നില്ല. ഒട്ടും അപ്രതീഷിതം അല്ല, എന്നാലും എന്തോ ഒരു വല്ലാത്ത വിഷമം. ആരെയൊക്കെയോ ഫോണില്‍ വിളിച്ചു, ചിലരൊക്കെ ആശ്വസിപ്പിച്ചു. ഗൂഗിളില് പരതി നോക്കി, ഇങ്ങനെ സംഭവിച്ചാല് എന്താ ചെയ്യണ്ടേന്ന് എവിടെയെങ്കിലും ഉണ്ടോ ? ഊഹും ഇല്ല. ട്വിറ്ററില് പോയി ട്വീറ്റി. #facepalm എന്ന് ഹാഷും കൊടുത്തു. അമ്മയെ വിളിച്ചു, അമ്മക്ക് വിഷമമായീന്ന് തോന്നുന്നു. കൊഴപ്പില്ല, അമ്മല്ലേ ഇത്തിരി വിഷമിക്കാം. ഇനിയിപ്പൊ എന്താ ചെയ്യ, കൂട്ടിക്കിഴിക്കലുക‌ള്‍ ഒരു പാട് ഒരു കൊല്ലായിട്ട് നടത്തുണുണ്ടായിരിന്നു. പക്ഷേ ഇപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. എവിടെ വെച്ചോ എല്ലാം തങ്ങിപ്പോണു. അമ്മയെ വെറുതെ വിഷമിപ്പിച്ചോ? ഒരു പത്ത് മിനിട്ട് കഴിഞ്ഞ് പിന്നേം അമ്മയെ വിളിച്ചു. ഞാന്‍ എന്റെ തീരുമാനം പറഞ്ഞു..."ഞാന്‍ ഒന്നൂടെ എഴുതാന്‍ പോകാണ്. വളരെ നന്നായിട്ട്, വളരെ ആത്മവിശ്വാസത്തോടു കൂടി, കിട്ടുന്ന വിധത്തില്‍ - ദാ ഇപ്രാവശ്യം". മനസ് പറഞ്ഞു, വെറും വാക്കല്ല, കാര്യായിട്ടാണ്. എന്നാലും പന്ത്രണ്ടായിരത്തില്‍ മൂവായിരം ആവാന്‍ പറ്റീല. അതോലിച്ചുക്കുമ്പോ ഇത്തിരി വിഷമം. പരീക്ഷയുടെ ദിവസം തന്നെ അറിയാമായിരുന്നു, ദാ ഇവടെയൊക്കെ മാര്‍ക്ക് പോവാന്‍ പോവാണ്. പക്ഷേ അതെല്ലാം എന്റെ മുന്‍വിധികളാണെങ്കിലോ ? എങ്ങനെയാ ഒരു ആഴത്തിലുള്ള വിലയിരുത്തല്‍ നടത്തുക ? എങ്ങനെയാ, തെറ്റു പറ്റിയ ഇടങ്ങള് തിരുത്തുക ? ആവോ, അറിയില്ല. പക്ഷേ ഒന്നേ ഇപ്പോ ആലോചിക്കുന്നുള്ളൂ, അമ്മയോട് പറഞ്ഞത് വെറും വാക്കല്ല. ഞാന്‍ ഇപ്രാവശ്യം എഴുതും, കിടുവായിട്ട്..ജയിക്കാനായി. കാരണം, തോറ്റ് ഞാന്‍ മടുത്തിരിക്കുന്നൂ...ഊഹും..അല്ല അതു കൊണ്ടല്ല, എനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത്, ജീവിതത്തില്‍ മുന്നേറാന്‍ ഉള്ള ഏറ്റവും നല്ല അവസരമാണിത്. എന്നെക്കൊണ്ട് സാധിക്കും വിധം ഒരു പാട് ജീവിതങ്ങള്‍ക്ക് സഹായം ചെയ്യാനും.