Thursday, March 08, 2012
എന്തൂട്ട് ഹോളി
ഇന്ന് ഹോളിയാണ്, ഹോളിഡേയും. കഴിഞ്ഞ കൊല്ലത്തെ ഹോളിക്ക് ഞാന്‍ നാട്ടിലായിരുന്നു എന്നു തോന്നുന്നു. ഇന്ന് ഒരു തവണയേ പുറത്തു പോയുള്ളൂ. രാവിലെ ഭക്ഷണം കഴിക്കാന്‍ വേണ്ടി. നമ്മുടെ സ്ഥിരം വല്യമ്മയുടെ തട്ടുകട പൂട്ടിയിട്ടിരിക്കുവായിരുന്നു. പുതിയ ജോയിന്റായ റൊവാന്‍സ് ഫുഡ്സും തഥാസ്തു ! അങ്ങനെ മറ്റോരു തട്ടില് കേറി മൈസൂര്‍ ബജി തട്ടി. ഈ മൈസൂര്‍ ബജി നമ്മുടെ നാട്ടിലെ ബോണ്ട പോലിരിക്കും. പക്ഷേ അതിവിടെ ഉണ്ടാക്കുന്നത് ദോശമാവും കൊണ്ടാണ്. എന്നിട്ടതിനെ കടല ചട്ണി, അല്ലം ചട്ണി തുടങ്ങിയ ടച്ചിങ്ങ്സും കൂട്ടി പിടിക്കാം.
രാവിലെ ഇത്തിരി നേരം എന്തൊക്കെയോ വായിച്ചു - എന്നു പറഞ്ഞാ പത്രം, പിന്നെ മനോരമ ഇയര്‍ ബുക്ക്. ഉച്ചയായപ്പോഴേക്കും കിടന്നുറങ്ങിപ്പോയി. പിന്നെ മൂന്ന് മണി കഴിഞ്ഞപ്പഴാ എണീറ്റേ.
Subscribe to:
Post Comments (Atom)
No comments:
Post a Comment