Sunday, March 18, 2012

1341ലെ വെള്ളപ്പൊക്കം

AD 1341 അതായത് കൊല്ലവര്‍ഷം 516 ഉണ്ടായ പെരിയാറ്റിലെ വെള്ളപ്പൊക്കം കേരള ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നു. പക്ഷേ ഒറ്റപ്പെട്ട സൂചനകളല്ലാതെ സമഗ്രമായ ഒരു ലേഖനം പോലും എവിടെയും കാണാനില്ല.

Sunday, March 11, 2012

അങ്ങനെ മറ്റോരു ഞായറാഴ്ച

ദേ, അങ്ങനെ വേറൊരു ഞായറഴ്ച കൂടെ എന്റെ മുന്നിക്കൂടെ പോണു. ഇന്നലെ രണ്ടാം ശനി ആയിരുന്നു എന്നത് കൂടെ ഓര്‍ക്കുമ്പം ഒരു വിഷമം. ഹാ, പോട്ടെ. രാവിലെ വല്യമ്മേടെ കടേന്ന് ദോശ, പിന്നെ ഉച്ചക്ക് അശോക് നഗറിലെ തട്ടീന്ന് ചപ്പാത്തി അതിന് ശേഷം വൈന്നേരം വരെ രണ്ട് പരീക്ഷയും. വൈകീട്ട് എന്തായാലും സ്വന്തായിട്ട് ദാലും ചോറും വെച്ചു. സത്യം പറയാലോ കിടു ആയിരുന്നു. തീരുമാനിച്ചു.. ഞാനിനി കഴിയുന്നത്ര ദിവസങ്ങളില് വീട്ടില്‍ത്തന്നെ ഉണ്ടാക്കിക്കഴിക്കണം. ഗോപി, ഇന്ന് രാത്രി എപ്പഴോ വീട്ടീന്ന് വരണ്ടതാണ്. കുറച്ചു മുമ്പേ വിളിച്ചിരുന്നു, ഫ്ലൈറ്റ് വൈകിയേ പുറപ്പെടുള്ളൂന്ന്. നന്നായി അപ്പ ഞാനിനി മൂന്ന് മണി വരെ ഇരുന്ന് കോട്ടുവാ ഇടണ്ടല്ലോ. ചങ്ങാതി രാവിലെ ഒരാറ് മണിയൊക്കെ ആവുമ്പോള്‍ എത്തിക്കോളും. മനോരമ ഇയര്‍ ബുക്ക് വായിച്ച് തുടങ്ങീട്ട് ഇപ്പോ ഒരു മാസം ആയിട്ടുണ്ടാവും, ഇത് വരെ പകുതിയേ ആയിട്ടുള്ളൂ. കഷ്ടം!

Thursday, March 08, 2012

എന്തൂട്ട് ഹോളി

ഇന്ന് ഹോളിയാണ്, ഹോളിഡേയും. കഴിഞ്ഞ കൊല്ലത്തെ ഹോളിക്ക് ഞാന്‍ നാട്ടിലായിരുന്നു എന്നു തോന്നുന്നു. ഇന്ന് ഒരു തവണയേ പുറത്തു പോയുള്ളൂ. രാവിലെ ഭക്ഷണം കഴിക്കാന്‍ വേണ്ടി. നമ്മുടെ സ്ഥിരം വല്യമ്മയുടെ തട്ടുകട പൂട്ടിയിട്ടിരിക്കുവായിരുന്നു. പുതിയ ജോയിന്റായ റൊവാന്‍സ് ഫുഡ്സും തഥാസ്തു ! അങ്ങനെ മറ്റോരു തട്ടില് കേറി മൈസൂര്‍ ബജി തട്ടി. ഈ മൈസൂര്‍ ബജി നമ്മുടെ നാട്ടിലെ ബോണ്ട പോലിരിക്കും. പക്ഷേ അതിവിടെ ഉണ്ടാക്കുന്നത് ദോശമാവും കൊണ്ടാണ്. എന്നിട്ടതിനെ കടല ചട്ണി, അല്ലം ചട്ണി തുടങ്ങിയ ടച്ചിങ്ങ്സും കൂട്ടി പിടിക്കാം. രാവിലെ ഇത്തിരി നേരം എന്തൊക്കെയോ വായിച്ചു - എന്നു പറഞ്ഞാ പത്രം, പിന്നെ മനോരമ ഇയര്‍ ബുക്ക്. ഉച്ചയായപ്പോഴേക്കും കിടന്നുറങ്ങിപ്പോയി. പിന്നെ മൂന്ന് മണി കഴിഞ്ഞപ്പഴാ എണീറ്റേ.

Friday, March 02, 2012

വീണ്ടാമതും വാറങ്കലില്‍

മാര്‍ച്ച് ഒന്ന്, രണ്ടായിരത്തിപന്ത്രണ്ടാമാണ്ട് ദാ, ഞാന്‍ വീണ്ടും വാറങ്കലിലെത്തിയിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ഞാന്‍ വളരെ കുറച്ചേ Field visitന് പോവാറുള്ളൂ.ഇവിടത്തെ ആള്‍ക്കാര് ക്യാമ്പ് എന്നാണ് പറയ. എന്തായാലും വാറങ്കലില്‍ ഞാന്‍ ഒരു പാട് തവണ വന്നിട്ടുണ്ട്, എന്നു വെച്ചാല് ഒരു ആറേഴു പ്രാവശ്യം. ഏറ്റവും ആദ്യം വരുന്നത് ഇര്‍മയില്‍ പഠിച്ചോണ്ടിരിക്കുമ്പോഴാണ്. അന്ന് കുബേരന്‍ ഞങ്ങളെ വിളിച്ചോണ്ട് ഇവിടത്തെ രഘുനാഥപള്ളി എന്നു പേരുള്ള മണ്ഡലില്‍ വന്നിരുന്നു. പിന്നീടാണ് എനിക്ക് മനസ്സിലായത് ആ സ്ഥലം സെര്‍പ്പിന്റെയും ഗ്രാമവികസന വകുപ്പിന്റേയും മാത്രമല്ല ഒരു പാട് NGOകളുടേയും Potemkin Village ആണെന്ന്. ഈ NGO എന്നുള്ളതിന്റെ മലയാളം എന്താണോ ആവോ ?

Thursday, March 01, 2012

UPSC റിസല്‍ട്ട് വന്നു. ഞാന്‍ മെയിന്‍സ് പരീക്ഷയുടെ കടമ്പ കടന്നില്ല. ഒട്ടും അപ്രതീഷിതം അല്ല, എന്നാലും എന്തോ ഒരു വല്ലാത്ത വിഷമം. ആരെയൊക്കെയോ ഫോണില്‍ വിളിച്ചു, ചിലരൊക്കെ ആശ്വസിപ്പിച്ചു. ഗൂഗിളില് പരതി നോക്കി, ഇങ്ങനെ സംഭവിച്ചാല് എന്താ ചെയ്യണ്ടേന്ന് എവിടെയെങ്കിലും ഉണ്ടോ ? ഊഹും ഇല്ല. ട്വിറ്ററില് പോയി ട്വീറ്റി. #facepalm എന്ന് ഹാഷും കൊടുത്തു. അമ്മയെ വിളിച്ചു, അമ്മക്ക് വിഷമമായീന്ന് തോന്നുന്നു. കൊഴപ്പില്ല, അമ്മല്ലേ ഇത്തിരി വിഷമിക്കാം. ഇനിയിപ്പൊ എന്താ ചെയ്യ, കൂട്ടിക്കിഴിക്കലുക‌ള്‍ ഒരു പാട് ഒരു കൊല്ലായിട്ട് നടത്തുണുണ്ടായിരിന്നു. പക്ഷേ ഇപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. എവിടെ വെച്ചോ എല്ലാം തങ്ങിപ്പോണു. അമ്മയെ വെറുതെ വിഷമിപ്പിച്ചോ? ഒരു പത്ത് മിനിട്ട് കഴിഞ്ഞ് പിന്നേം അമ്മയെ വിളിച്ചു. ഞാന്‍ എന്റെ തീരുമാനം പറഞ്ഞു..."ഞാന്‍ ഒന്നൂടെ എഴുതാന്‍ പോകാണ്. വളരെ നന്നായിട്ട്, വളരെ ആത്മവിശ്വാസത്തോടു കൂടി, കിട്ടുന്ന വിധത്തില്‍ - ദാ ഇപ്രാവശ്യം". മനസ് പറഞ്ഞു, വെറും വാക്കല്ല, കാര്യായിട്ടാണ്. എന്നാലും പന്ത്രണ്ടായിരത്തില്‍ മൂവായിരം ആവാന്‍ പറ്റീല. അതോലിച്ചുക്കുമ്പോ ഇത്തിരി വിഷമം. പരീക്ഷയുടെ ദിവസം തന്നെ അറിയാമായിരുന്നു, ദാ ഇവടെയൊക്കെ മാര്‍ക്ക് പോവാന്‍ പോവാണ്. പക്ഷേ അതെല്ലാം എന്റെ മുന്‍വിധികളാണെങ്കിലോ ? എങ്ങനെയാ ഒരു ആഴത്തിലുള്ള വിലയിരുത്തല്‍ നടത്തുക ? എങ്ങനെയാ, തെറ്റു പറ്റിയ ഇടങ്ങള് തിരുത്തുക ? ആവോ, അറിയില്ല. പക്ഷേ ഒന്നേ ഇപ്പോ ആലോചിക്കുന്നുള്ളൂ, അമ്മയോട് പറഞ്ഞത് വെറും വാക്കല്ല. ഞാന്‍ ഇപ്രാവശ്യം എഴുതും, കിടുവായിട്ട്..ജയിക്കാനായി. കാരണം, തോറ്റ് ഞാന്‍ മടുത്തിരിക്കുന്നൂ...ഊഹും..അല്ല അതു കൊണ്ടല്ല, എനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത്, ജീവിതത്തില്‍ മുന്നേറാന്‍ ഉള്ള ഏറ്റവും നല്ല അവസരമാണിത്. എന്നെക്കൊണ്ട് സാധിക്കും വിധം ഒരു പാട് ജീവിതങ്ങള്‍ക്ക് സഹായം ചെയ്യാനും.