Monday, July 16, 2012

കേരളവും വര്‍ഗീയതയും

  അടുത്തായി ഫേസ്ബുക്കില്‍ ഒരു പാട് സുഹൃത്തുക്കള്‍ വര്‍ഗീയതയുടെ നിറമുള്ള പോസ്റ്റുകള്‍ ചെയ്യുന്നു. പക്ഷേ ഇന്നു രാവിലത്തെ ദേശാഭിമാനീലെ ഈ എഡിറ്റോറിയല്‍ ആണ് എന്നെക്കൊണ്ട് ഇതൊക്കെ എഴുതിപ്പിച്ചത്. മലപ്പുറത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത കുറേ തെക്കന്മാര് കേറി കൊളമാക്കുന്നു. തൃശ്ശൂരിനു തെക്കോട്ടു മാത്രം ഉണ്ടാരുന്ന വര്‍ഗീയകോമരങ്ങളൊക്കെ ഇപ്പോ വടക്കോട്ടും വന്നു തുടങ്ങിയോ ആവോ ? മതവും ജാതിയും ചോദിച്ച് വോട്ട് പിടിക്കുന്നവര്‍ക്കിവിടെ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അവര്‍ക്കത് perfect win-win ആണ്. നഷ്ടമാവുന്നത് കേരളത്തിന്റെ സ്വത്വവും, അത് നില നിര്‍ത്തേണ്ടിയിരുന്നവര്‍ക്കും മാത്രം.
എവിടെയായിരുന്നു ഇതിന്റെ തുടക്കം ? ബിബിന്‍ ചന്ദ്രയുടെ 'ഇന്ത്യാ ചരിത്രം' എന്താണ് വര്‍ഗീയത എന്ന് നിര്‍വചിക്കാന്‍ ശ്രമിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത സമുദായത്തില്‍ പെട്ടവരുടെ മതേതര ആവശ്യങ്ങള്‍ (secular needs) - ആഹാരം, സുരക്ഷ, ഉപജീവനം തുടങ്ങിയവ - വ്യത്യസ്തമായിരിക്കും എന്നു വരുത്തുന്നതാണ് വര്‍ഗീയത എന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് തോന്നുന്നു ഇത് ഏറ്റവും കൂടുതല്‍ മനസിലാക്കിയത് വര്‍ഗീയവാദികള്‍ തന്നെയെന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടടുപ്പിച്ചാണ് ഇന്ത്യയില്‍ ഗോവധ നിരോധന പ്രക്ഷോഭങ്ങള്‍ വന്നു തുടങ്ങിയത് - തിലക് നേതൃത്വം കൊടുത്ത ബോംബേ പ്രക്ഷോഭം 1890കളില്‍ തുടങ്ങിയിരുന്നു. 1891ലെ ബാല വിവാഹ നിരോധനത്തെയും തിലക് എതിര്‍ത്തിരുന്നു. തിലക് തന്നെയാണ് ഗണപതി പൂജയെ ഹിന്ദു ഐക്യത്തിനുള്ള ഒരു വേദിയാക്കിയതും. തിലകിന്റേത് പക്ഷേ ഒരു action/reaction പ്രിസത്തില്‍ കാണുന്നത് ശരിയായിരിക്കില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം ഒരു inflection point മാത്രമാണ്. വേറെ ഒരു പാട് കാര്യങ്ങള്‍ ഈ സമയത്ത് തന്നെ സംഭവിക്കുന്നുണ്ട്.
False pride in the Indian ancestry - even Vivekananda tried to cling on to the perfection of Vedas
The muslims seeking their cultural heritage in Persia & Arabia

ഇതിനെയൊക്കെ ആണ് നമ്മള്‍ ബ്രിട്ടീഷുകാരുടെ Divide and Rule എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. 1920 ആയപ്പോഴേക്കും ഗാന്ധിജി കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. ഗാന്ധിജി തന്റെ anti-rational mysticism (sic-Congress Socialist Party 1934) പ്രകാരം വര്‍ഗീയതയെ ഉള്‍ക്കൊള്ളാനാണ് നോക്കിയത്. വര്‍ഗീയതയുടെ വേരറുക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. സ്വാഭാവികമായും ഇന്ത്യയുടെ 'മതേതരത്വം' ലോകത്തെ മറ്റെവിടെ നിന്നും വ്യത്യസ്തമാണ്. ലോകത്ത് മറ്റെവിടെയും മതേതരത്വമെന്നാല്‍ abolute state-church separation ആണ്. ഫ്രാന്‍സ് ഏറ്റവും നല്ല ഉദാഹരണം. ഇന്ത്യയിലെ മതേതരത്വം പക്ഷേ equal accommodation of all religions in the state ആണ്. ഹജ്ജ് യാത്രക്കും അമര്‍നാഥ് യാത്രക്കും ഒരേ പോലെ സബ്സിഡി കൊടുക്കുന്നത് ഇത് കൊണ്ടാണ്. നെഹ്രൂവിന്റെ സോഷ്യലിസത്തിനോ ഇന്ദിരാഗാന്ധിയുടെ കപട സോഷ്യലിസത്തിനോ ഇതിനെതിരേ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. പക്ഷേ രാജീവ് ഗാന്ധി ഒരു പടി കടന്നു, അടുത്ത കാലത്ത് വര്‍ഗീയതക്ക് ഏറ്റവും കൂടുതല്‍ വളം വെച്ചത് അദ്ദേഹമായിരിക്കും (ഷാ ബാനു, അയോധ്യ).

പക്ഷേ കേരളം വ്യത്യസ്തമാണല്ലോ. ഓണം എന്ന ആഘോഷം തികച്ചും മതേതരമാക്കി മാറ്റിയ ഒരു ചരിത്രം നമുക്കുണ്ട്. എന്നാല്‍ അടുത്ത കാലത്തായിട്ട് വര്‍ഗീയത വളരെ ശക്തമായി വളരുന്നതായി എനിക്ക് തോന്നുന്നു. ഒരു പക്ഷേ ഇത് വെറും തോന്നലാവാം. ഫേസ്ബുക്കിലും ട്വിറ്ററിലും കിടന്നു ചീറുന്നത് യഥാര്‍ത്ഥ സാമ്പിള്‍ ആവാതിരിക്കാന്‍ നല്ലൊരു സാധ്യത ഉണ്ട്. ഞാനെന്റെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കളോട് ഗര്‍വ് പറയാറുണ്ടാരുന്നു "നിങ്ങടവിടെ ഇസ്ലാം വന്നത് യുദ്ധത്തിലൂടെ ആണ്, പക്ഷേ കേരളത്തില്‍ വന്നത് തികച്ചും സമാധാനപരമായിട്ട് കച്ചവടക്കാരിലൂടെ ആണ്. അതുകൊണ്ടാണ് കേരളം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തപ്പെട്ടിരിക്കുന്നത്" എന്ന്. വടക്കന്‍ പാട്ടുകളിലെ ജോനകന്മാരും ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലവും ഒന്നും അവര്‍ക്കറിയാത്തതെന്റെ ഭാഗ്യം. 1921ലെ മാപ്പിള ലഹള ഒന്നാന്തരം വര്‍ഗീയ കലാപമായിരുന്നു എന്ന് കെ.പി. കേശവമേനോന്‍ ഗാന്ധിജിയോട് പറഞ്ഞതായി വായിച്ചിട്ടുണ്ട്. എന്നു വെച്ചാല്‍ നമ്മുടെ കേരളത്തിലെ മതനിരപേക്ഷതക്ക് അത്ര വലിയ പ്രായം ഒരു പക്ഷേ ഉണ്ടായിരിക്കണമെന്നില്ല. മറ്റു പുരോഗമന ആശയങ്ങളെ പോലെ മതേതരത്വവും കഴിഞ്ഞ അര നൂറ്റാണ്ടിന്റെ സന്തതി ആയിരിക്കണം. NSS, SNDP രാഷ്ടീയ പാര്‍ട്ടികള്‍ ഇല്ലാതായിട്ടിപ്പോ കഷ്ടിച്ച് 17 കൊല്ലമല്ലേ ആയിട്ടുള്ളൂ. അതായത് കേരളത്തിന്റെ കേള്‍വി കേട്ട മതനിരപേക്ഷതക്ക് അത്ര വലിയൊരു അടിത്തറയൊന്നും ഇല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ കേരളവും മറ്റൊരു ഗുജറാത്തായി മാറാം. ഞാനിന്നു വരെ സംസാരിച്ചിട്ടുള്ള ഒറ്റ ഗുജറാത്തി പോലും അവിടുത്തെ അതിഭയാനകമായ വര്‍ഗീയചേരിതിരിവിനെക്കുറിച്ച് ഒരിറ്റ് പോലും ഖേദം പ്രകടിപ്പിച്ചിട്ടില്ല. അവരുടെ വാദഗതി (ഒരു വലിയ വിഭാഗം ഉത്തരേന്ത്യക്കാരെപ്പോലെ) A Vs B action/reaction debate ആണ്.

ഇന്നലെ എവിടെയോ വായിച്ചു "Ignorance breeds contempt" എന്ന്. എനിക്ക് ഓര്‍മ വരുന്നത് യഥാര്‍ത്ഥ മലപ്പുറവും അതിന്റെ സ്റ്റീരിയോടൈപ്പും ആണ്. വര്‍ഗീയത, അത് ഞാന്‍ കണ്ടിട്ടുള്ളടുത്തോളം തിരുവിതാംകൂറുകാരുടെ ഏഴയലുത്തു പോയിട്ട് നൂറയലത്ത് പോലും ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്കില്ല. തൃശ്ശൂരിനു വടക്കോട്ട് ഒരിക്കല്‍ പോലും വരാത്തവരാണ് മലപ്പുറത്തെക്കുറിച്ച് പടക്കുന്നത്.
ഇവിടെ ഹൈദരാബാദില്‍ ഞങ്ങടടുത്തുള്ള മുസ്ലീം പള്ളീന്ന് ബാങ്ക് കൊടുക്കുന്ന് കേള്‍ക്കണം...
ഇന്ന് ഓരോ ആഘോഷങ്ങളും വര്‍ഗീയ വാദികള്‍ക്ക് ശക്തിപ്രകടനത്തിനുള്ള വേദിയാണ്.

മതതീവ്രവാദം ഒരു മനോരോഗമാണ്. നമ്മള്‍ അവരെ ഒറ്റപ്പെടുത്തുക അല്ല വേണ്ടത്. ഇന്ന് എയ്ഡ്സ് രോഗികളോട് എങ്ങനെ കരുണ കാട്ടുന്നുവോ, അതേ പോലെ മതതീവ്രവാദികളേയും ചികിത്സിക്കണം. സര്‍ക്കാര്‍ ചെലവില്‍ അതിനു വേണ്ടി ഒരു 'Lunatic Asylum for the religious extremists' സ്ഥാപിക്കണം. Fred Riggs പറഞ്ഞ പോലെ ഇതൊരു പക്ഷേ ഒരു transition phase ആയിരിക്കാം. ആയിരിക്കട്ടെ എന്നേ എനിക്ക് ആലോചിക്കാനാവൂ. ഒരു പക്ഷേ sociologyയും political scienceഉം അറിയുന്നവര്‍ക്ക് ഈ സംഭവങ്ങളെ കുറച്ചു കൂടി നന്നായിട്ട് അവലോകനം ചെയ്യാനാവും  

No comments: